Sorry, you need to enable JavaScript to visit this website.

ഷിഗല്ല ഭീതി ഒഴിഞ്ഞുവെന്ന് മെഡിക്കല്‍ ഓഫീസര്‍ 

കോഴിക്കോട്- ഷിഗല്ല നിയന്ത്രണ വിധേയമെന്ന് അധികൃതര്‍. കോഴിക്കോട് നഗര  പരിധിയില്‍  കണ്ടെത്തിയ ഷിഗല്ല രോഗം മികച്ച പ്രതിരോധ നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ടു ചെയ്ത ഉടന്‍ തന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈകൊളളുകയും, കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, മെഡിക്കല്‍ ക്യാമ്പ്, ആക്ടീവ് കേസ് സെര്‍ച്ച്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയും ചെയ്തു. പ്രാദേശിക സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇത് കൊറോണ വ്യാപനത്തിന് കാരണമാവുമോയെന്നും ആശങ്കയുണ്ട്. 


 

Latest News