അതിവേഗ വ്യാപന ശേഷിയുള്ള വൈറസ് ഇറ്റലിയിലും 

മിലന്‍- ഇറ്റലി വീണ്ടും ഭീതിയില്‍. ബ്രിട്ടനില്‍ പടര്‍ന്നുപിടിക്കുന്ന  അതിവേഗ വ്യാപന ശേഷിയുള്ള കോവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗം സ്ഥിരീകരിച്ചയാളും പങ്കാളിയും ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയവരാണ് ഇവരെ നിരീക്ഷണത്തിലാക്കി. ജനിതക മാറ്റം സംഭവിച്ച അതിവേഗ വ്യാപന ശേഷിയുള്ള വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ പല രാജ്യങ്ങളും ബ്രിട്ടനില്‍നിന്നുമുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി. ലോകത്ത് വാക്‌സിന്‍ വിതരണം ആദ്യം ആരംഭിച്ച രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. വ്യാപന ശേഷി കൂടുതലുള്ള വൈറസിന്റെ സാനിധ്യം മറ്റു രാജ്യങ്ങളീലേയ്ക്കും എത്തുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ബ്രിട്ടനില്‍നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമോ, ബ്രിട്ടനില്‍നിന്നും മടങ്ങിയെത്തിയവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അടിയന്തര യോഗത്തില്‍ ചര്‍ച്ചയാകും. യു.കെയിലെ ഏറ്റവും വലിയ ആഘോഷമായ ക്രിസ്തുമസ്-നവവത്സര കാലത്തെ നിയന്ത്രണങ്ങള്‍ ജനജീവിതം ദുരിത പൂര്‍ണമാക്കി. 

Latest News