യോഗിക്കെതിരെ വാട്‌സ്ആപ്പ്; യു.പിയില്‍ ഒരാള്‍ അറസ്റ്റില്‍

സഹാറന്‍പൂര്‍- മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാട്‌സ്ആപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍.
റേഷന്‍ ഡിപ്പോ നടത്തിയിരുന്ന മുഹമ്മദ് കമാല്‍ എന്നയാളാണ് അറസ്റ്റിലായത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യോഗിക്കെതിരായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
ഏതാനും ദിവസം മുമ്പുണ്ടായ സംഭവത്തിലാണ് അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് വിനീത് ഭട്‌നാഗര്‍ പറഞ്ഞു.
മുന്‍ എം.എല്‍.എ രാജീവ് ഗുംബാറിന്റെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. പ്രാദേശിക ബി.ജെ.പി നേതാവ് യോഗ് ചുഗ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

 

Latest News