കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ കോവിഡ് മരണസംഖ്യ 9360 ആയി വര്‍ധിച്ചു. പുതുതായി 40 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണിത്.
1,978 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ 5,36,828 ആയതായും ആരോഗ്യവകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളില്‍ നിലവില്‍ 17,771 ആക്ടീവ് കേസുകളാണുള്ളത്. മൊത്തം 5,09,697 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ശനിയാഴ്ച 2,627 പേരാണ് ആശുപത്രികള്‍ വിട്ടത്.
രോഗമുക്തി നിരക്ക് 94.95 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് (15), കൊല്‍ക്കത്ത (5) എന്നിവിടങ്ങളില്‍ നിന്നാണ് മരണം സ്ഥിരീകരിച്ചത്.






