ക്ഷേത്രത്തിന് ഡികെയുടെ പ്രായശ്ചിത്തം  വെള്ളികൊണ്ടുള്ള ഹെലികോപറ്റര്‍ രൂപം

ബംഗളുരു- ആളുകള്‍ കാല്‍നടയായി എത്തുന്ന ബെല്ലാരിയില്‍ ക്ഷേത്രത്തില്‍ 2018ല്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തിയതിന് പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപറ്റര്‍ രൂപം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് കര്‍ണാടക കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഹൂവിനഹദഗലി മൈലാര്‍ലിംഗേശ്വര ക്ഷേത്രത്തിലാണ് ഡി കെ ശിവകുമാര്‍ വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ രൂപം സമര്‍പ്പിച്ചത്.എല്ലാ വര്‍ഷവും  ആളുകള്‍ പദയാത്രയായി എത്തുന്ന ക്ഷേത്രത്തിന് മുകളിലൂടെ പറന്നതിനാലാണ് ആദായനികുതി റെയ്ഡ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായത് എന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ വിശ്വസിയ്ക്കുന്നുണ്ടെന്നും പ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ ഹെലികോപ്റ്റര്‍ രൂപമാണ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

Latest News