മന്‍ കി ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകര്‍

ന്യൂദല്‍ഹി- ഈ വര്‍ഷത്തെ അവസാന മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പ്രതിഷേധത്തിന്റെ കിലുക്കം കൂടി കേള്‍ക്കാം. മന്‍ കി ബാത്ത്' നടക്കുന്ന വേളയില്‍ എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍ രംഗത്തെത്തി.
ഡിസംബര്‍ 27 ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു.
നേരത്തെ കോവിഡ് പോരാളികളെ ആദരിക്കുന്നതിനായി പാത്രം കൊട്ടാനും വിളക്ക് തെളിക്കാനും പ്രധാനമന്ത്രി മോഡി ആഹ്വാനം ചെയ്തതിന്റെ ചുവടു പിടിച്ചാണ് പുതിയ തീരുമാനം.
കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.

 

Latest News