2000 സ്ത്രീകളെ ഫോണില്‍ ശല്യം  ചെയ്ത പൂവാലന്‍ കെണിയില്‍ 

തിരൂര്‍- രണ്ടായിരം സ്ത്രീകളെ വാട്‌സ്ആപ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നത്.
ഒടുവില്‍ യുവാവിനെ വെട്ടിലാക്കാന്‍ അതേവഴി തന്നെ താനൂര്‍ പോലീസ് തെരഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാല്? ദിവസം ചാറ്റ് ചെയ്ത് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും താനൂര്‍ സി.ഐ പി. പ്രമോദ് പറഞ്ഞു. 
 

Latest News