ആശുപത്രിയിലേക്ക് മിനിട്രക്ക് പലതവണ ഇടിച്ചു കയറ്റി രോഗികളുടെ ബന്ധുവിന്റെ രോഷ പ്രകടനം Video

ഗുഡ്ഗാവ്- വയോധികരായ രണ്ടു ബന്ധുക്കള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് മിനി ട്രക്ക് പലതവണ ഇടിച്ചു കയറ്റി യുവാവിന്റെ രോഷം പ്രകടനം. ഗുഡ്ഗാവിലെ ബസായ് ചൗക്കിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ രോഷമാണ് യുവാവ് ഈ പരാക്രമത്തിലൂടെ പ്രകടിപ്പിച്ചത്. വയോധികരായ രണ്ടു ബന്ധുക്കളുടെ ചികിത്സയെ ചൊല്ലിയായിരുന്നു തര്‍ക്കം. ആശുപത്രി പരിസരത്തെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.  പോലീസ് കേസെടുത്തിട്ടുണ്ട്. എട്ടു തവണയാണ് യുവാവ് ട്രക്ക് ആശുപത്രിയിലേക്ക് ഇടിച്ചു കയറ്റിയത്. മെഡിക്കല്‍ സ്റ്റോറും 15ഓളം വാഹനങ്ങളും തകര്‍ന്നു. അശുപത്രി പരിസരത്ത് നിന്നിരുന്ന രണ്ടു പേര്‍ക്കു നേരെയും വാഹനം ഇടിച്ചു കയറ്റി. 

Latest News