വാഷിങ്ടന്‍- യുഎസിലെ ടെനിസില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പെടുത്ത നഴ്‌സ് ബോധരഹിതയായി കുഴഞ്ഞു വീണു. ഫൈസര്‍-ബയോന്‍ടെക് വികസിപ്പിച്ച വാക്‌സിന്‍ കുത്തിവെപ്പെടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ടിഫാനി ഡോവര്‍ എന്ന നഴ്‌സിന് ബോധക്ഷയം സംഭവിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ തനിക്ക് മയക്കം വരുന്നു എന്നു പറഞ്ഞ് കൈ കൊണ്ട് തലതാങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. പിന്നീട് ഒരു വശത്തേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പിടിക്കുകയും നിലത്ത് കിടത്തുകയുമായിരുന്നു. ഈ കാഴ്ച തത്സമയം ടിവിയില്‍ നിരവധി പേര്‍ കണ്ടു.
പിന്നീട് ബോധംതിരികെ ലഭിക്കുകയും നഴ്‌സ് പൂര്‍വസ്ഥിതിയിലാകുകയും ചെയ്തു. വേദന ഉണ്ടാകുന്ന സമയത്ത് ബോധം മറയുന്ന അവസ്ഥ തനിക്ക് ഉണ്ടെന്ന് നഴ്‌സ് പിന്നീട് പറഞ്ഞു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. അല്‍പ്പ സമയത്തേക്ക് ബോധം പോയെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായെന്നും കയ്യിലെ വേദന പോയെന്നും ടിഫാനി പറഞ്ഞു. നഴ്‌സ് കുഴഞ്ഞു വീഴുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Tiffany Dover, a nurse in the Covid-19 unit passes out on live TV after taking vaccine in Chattanooga, Tennessee.
— ~ Marietta (@MDavisbot) December 18, 2020
She is feeling better. #COVID19 #vaccine #Tennessee
pic.twitter.com/Bq2IAvAYwL