ഏത് ചുമതലയും ഏറ്റെടുക്കും; യു.ഡി.എഫിനെ നയിക്കുന്നത് കോൺഗ്രസ്-മുരളി

തിരുവനന്തപുരം- പാർട്ടി നൽകുന്ന ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്നും നേതൃമാറ്റമല്ല, കൂട്ടായ പ്രയത്‌നമാണ് വേണ്ടതെന്നും കെ. മുരളീധരൻ എം.പി. യു.ഡി.എഫിനെ നയിക്കുന്ന ലീഗ് അല്ലെന്നും കോൺഗ്രസാണെന്നും മുരളി വ്യക്തമാക്കി. മുരളിയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നതിന്റെ പശ്ചാതലത്തിലായിരുന്നു മുരളിയുടെ പ്രസ്താവന.
 

Latest News