യു.പിയില്‍ സി.ആര്‍.പി.എഫ് ജവാന്‍ തൂങ്ങിമരിച്ച നിലയില്‍

ഷംലി- ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍  കേന്ദ്ര റിസര്‍വ്ഡ് പോലീസ് സേന (സി.ആര്‍.പി.എഫ്) ഉദ്യോഗസ്ഥനെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സി.ആര്‍.പി.എഫ് ജവാനായ രാജീവ് അവധിയെടുത്ത്  അഞ്ച് ദിവസം മുമ്പാണ് കാന്ധ്‌ല പ്രദേശത്തുള്ള ജന്മനാട്ടിലെത്തിയത്.
ശനിയാഴ്ച വൈകുന്നേരമാണ് മരത്തില്‍  തൂങ്ങിമരിച്ചത്. ആത്മഹത്യയുടെ കാരണം അറിയില്ലെന്ന് പോലീസ് പറഞ്ഞു.  
പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായും  അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കയാണ്.

 

Latest News