റിയാദ്- സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒരു ദിവസം ആയിരം പേര്‍ക്കാണ് നല്‍കുന്നതെന്നും അടുത്ത ദിവസങ്ങളില്‍ മക്ക, കിഴക്കന്‍ പ്രിവശ്യ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. രണ്ടാം ഡോസ് നല്‍കിയ ശേഷമേ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.
രണ്ടാം ഡോസ് എടുത്ത ശേഷം കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാന്‍ 14 ദിവസം കൂടിയെടുക്കും. വൈറസ് ബാധയുളളവരും മറ്റു രോഗങ്ങള്‍ ബാധിച്ചവരുമായ ആദ്യ വിഭാഗത്തിന് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. അതിന് ശേഷമാണ് രണ്ടാം ഘട്ടം തുടങ്ങുക.
കഴിഞ്ഞ ഒരാഴ്ചയില്‍ പതിനായിരം പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. നാലു ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയാദില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കും. മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.