സൗദിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ആളുകള്‍ക്കു മേല്‍ പാഞ്ഞുകയറി -VIDEO

തായിഫ് - നിയന്ത്രണം വിട്ട പിക്കപ്പ് വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഇരിക്കുകയായിരുന്ന ആളുകള്‍ക്കു മേല്‍ പാഞ്ഞുകയറി. തായിഫ് അല്‍സൈന റോഡിലാണ് അപകടം. വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഇടിച്ചാണ് പിക്കപ്പ് നിന്നത്. അപകട സ്ഥലത്തു നിന്ന് പിക്കപ്പ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് ആളുകള്‍ക്കു മേല്‍ പാഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിനു സമീപം സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടമുണ്ടാക്കിയ ഡ്രൈവറെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ഏറ്റവും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു.

 

Latest News