Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി നടത്തുന്നത് വർഗീയ നീക്കം- രമേശ് ചെന്നിത്തല

തിരുവനന്തപുരം- യു.ഡി.എഫിന്റെ നേതൃത്വം മുസ്്‌ലിം ലീഗ് ഏറ്റെടുക്കുമെന്ന തരത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന വർഗീയത ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമർശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്;

പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. 

ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്‌നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി.ജെ
പിയെ വളർത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തിൽ വിജയിക്കുകയില്ല.
ബി.ജെ.പിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങൾക്കുണ്ട്.കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.ആ മനസിനെ വിഷലിപ്തം ആക്കാനുള്ള പ്രചരണങ്ങളാണ് സി.പി.എം അഴിച്ചുവിടുന്നത്.വിവിധ മതങ്ങൾ തമ്മിൽ, വിവിധ സമുദായങ്ങൾ തമ്മിൽ, വിവിധ ജാതികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഈ തെരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തിൽ മതസ്പർദ്ധ വളർത്താനും വർഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂർവമായ നീക്കമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാലും പ്രസ്താവനകൾ പരിശോധിച്ചാലും ഇടതുമുന്നണിയുടെ കൺവീനറുടെ പോസ്റ്റുകൾ പരിശോധിച്ചാലും കേരളത്തിൽ വർഗീയധ്രുവീകരണം ഉണ്ടാക്കാനും അതിലൂടെ തങ്ങളുടെരാഷ്ട്രീയ താൽപര്യങ്ങൾ നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ വ്യക്തമായി കാണാം.

പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും വർഗീയ പ്രചാരണങ്ങൾ കേരള ജനത തള്ളിക്കളയും.
 

Latest News