അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥ മറ്റാന്‍ നോക്ക്; പിണറായിക്ക് ബല്‍റാമിന്റെ മറുപടി

തിരുവനന്തപുരം-കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരു വരണമെന്ന് ലീഗ് നിര്‍ദേശിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ.

കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ  എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പ്രതകരിച്ചത്.

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്നും അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് യു.ഡി.എഫില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്നും  പിണറായി പറഞ്ഞിരുന്നു.

 

Latest News