Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ പുതിയ ഘട്ടം, ജാഗ്രത  വേണം-ആരോഗ്യ മന്ത്രി 

തിരുവനന്തപുരം-കേരളത്തില്‍  കോവിഡിന്റെ പുതിയഘട്ടമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ധര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.വളരെ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. ഇല്ലാത്ത പക്ഷം രോഗികള്‍ ക്രമാതീതമായി ഉയരാന്‍ അത് കാരണമാകുമെന്നും രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പലരും തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 


 

Latest News