Sorry, you need to enable JavaScript to visit this website.

തൃണമൂല്‍ വിട്ട എംഎല്‍എ മലക്കംമറിഞ്ഞു, അമിത് ഷാ ബംഗാളില്‍; ഇനി സംഭവിക്കുന്നത് 

കൊല്‍ക്കത്ത- ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പാര്‍ട്ടി എംഎല്‍എ ജിതേന്ദ്ര തിവാരി വെള്ളിയാഴ്ച വൈകുന്നേരത്തോടെ മലക്കംമറിഞ്ഞ് നിലപാട് മാറ്റി. മന്ത്രി അരൂപ് ബിസ്വാസിനെ സന്ദര്‍ശിച്ച് ക്ഷമാപണം നടത്തിയ ജിതേന്ദ്ര താന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ബംഗാള്‍ രാഷ്ട്രീയത്തില്‍ പല കാലുമാറ്റങ്ങള്‍ക്കും കളമൊരുക്കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. ശനിയാഴ്ച രാവിലെ കൊല്‍ക്കത്തിയ അമിത് ഷായ്ക്ക് ബിജെപി നേതാക്കള്‍ വന്‍ സ്വീകരണം നല്‍കി. ഷായുടെ പര്യടനത്തിനിടെ നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് ബിജെപിയുടെ പ്രചാരണം. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍ മന്ത്രി സുവേന്ദു അധികാരി അടക്കമുള്ള എംഎല്‍എമാരും പല നേതാക്കളും ബിജെപിയിലേക്കു ചേക്കേറുമെന്ന ആഭ്യൂഹം ഏതാനും ദിവസങ്ങളായി ശക്തമാണ്. 

മിഡ്‌നാപൂരില്‍ നടക്കുന്ന പൊതുറാലിയില്‍ അമിത് ഷാ സംസാരിക്കും. ഈ പരിപാടിയില്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് പറയപ്പെടുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹനവ്യൂഹനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൊമ്പു കോര്‍ക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ആക്രമണത്തെ തുടര്‍ന്ന് ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗ്സ്ഥരെ ആഭ്യന്തര മന്ത്രാലയം കേന്ദ്ര സര്‍വീസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍വീസില്‍ നിന്ന് വിട്ടിട്ടില്ല. ഉടന്‍ സര്‍വീസില്‍ പ്രവേശിക്കണമെന്ന് കേ്ന്ദ്രം ഈ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

Latest News