Sorry, you need to enable JavaScript to visit this website.

റിയാദ് തർഹീലിൽ നിന്ന് 252 പേരെ കൂടി നാട്ടിലെത്തിച്ചു

റിയാദ് - ഇഖാമ പുതുക്കാത്തതിനും മറ്റും പോലീസ് പിടിയിലായ 252 ഇന്ത്യക്കാരെ ഇന്നലെ കാലത്ത് പത്ത് മണിക്ക് സൗദി എയർലൈൻസ് വിമാനത്തിൽ ദൽഹിയിലെത്തിച്ചു. 188 പേർ റിയാദ് തർഹീലിൽ നിന്നും 64 പേർ ദമാം തർഹീലിൽ നിന്നുമുള്ളവരാണ്. കേരളം 6, തമിഴ്‌നാട് 21, തെലങ്കാന ആന്ധ്ര 16, ബീഹാർ 21, യു.പി 96, പശ്ചിമ ബംഗാൾ 53, രാജസ്ഥാൻ 11 എന്നിങ്ങനെയാണ് സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്. 
എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, തുഷാർ, അബ്ദുസമദ് എന്നിവർ തർഹീലിലെത്തി എല്ലാവരുടെയും രേഖകൾ പരിശോധിക്കുകയും രേഖകളില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. കാലത്ത് തന്നെ എയർപോർട്ടിലെത്തിച്ച് ഇവരുടെ യാത്രാ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതോടെ കോവിഡ് കാലത്ത് ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം അയ്യായിരം കവിഞ്ഞു. അതേസമയം പല ഭാഗങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നിയമ ലംഘകർക്കായി വ്യാപക റെയ്ഡ് നടക്കുകയാണ്.

 

Latest News