പടിയിറങ്ങുംമുമ്പ് മേയറും 16 ഉദ്യോഗസ്ഥരും 27 ലക്ഷം രൂപയുടെ ഐഫോണുകള്‍ സ്വന്തമാക്കി

ഹൈദരാബാദ്- ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും പടിയിറങ്ങുന്നതിനു മുമ്പ് ഏറ്റവും പുതിയ ഐഫോണുകള്‍ സ്വന്തമാക്കി. ഇവരടക്കം 17 ഉദ്യോഗസ്ഥരാണ് ഏറ്റവും പുതിയ ഐഫോണുകള്‍ സ്വന്തമാക്കിയത്.


27 ലക്ഷം രൂപ ചെലവില്‍ 17 ഐഫോണ്‍ 12 പ്രോ മാക്‌സുകളാണ് വാങ്ങിയത്. ഫെബ്രുവരിയിലാണ് മേയറുടെ കാലാവധി അവസാനിക്കുന്നത്. ഐഫോണുകള്‍ വാങ്ങുന്നതിനുള്ള നിര്‍ദേശം ഈയാഴ്ച ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.

 

Tags

Latest News