കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. യുവതി ഉള്‍പ്പെടെ അഞ്ച് യാത്രക്കാരില്‍ നിന്ന് 1.84 കോടിയുടെ സ്വര്‍ണം പിടികൂടി. മൂന്ന് ദിവസത്തിനിടെ അഞ്ച് വിവിധ സംഭവങ്ങളിലായി ഒരു കോടി 84 ലക്ഷം രൂപയുടെ 3664 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിനിയായ ആയിഷത്ത് എന്ന യാത്രക്കാരിയില്‍ നിന്നാണ് 370 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം ചെറു കഷ്ണങ്ങളായി ബാഗിലെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ സാലിയില്‍ നിന്ന് 707.10 ഗ്രാം സ്വര്‍ണ മിശ്രിതവും, അനസ് എന്ന യാത്രക്കാരില്‍ നിന്ന് 960.8 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കണ്ടെത്തിയത്. ഗുളിക രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കാസര്‍കോട് സ്വദേശിയായ അന്‍വര്‍ എന്ന യാത്രക്കാരനില്‍ നിന്ന് 601 ഗ്രാം സ്വര്‍ണവും കണ്ടെത്തി. കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ പാളികള്‍ക്കുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കടലുണ്ടി ഷിബുലാല്‍ എന്ന യാത്രക്കാരനില്‍ നിന്ന് 1025 ഗ്രാ സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഗുളിക രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.