മക്ക - മക്ക വാദി ജലീല്‍ ഡിസ്ട്രിക്ടില്‍ അമിതവേഗം മൂലം നിയന്ത്രണം വിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പില്‍ കൂട്ടിയിടിച്ച കാര്‍ വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശത്ത് ഇടിച്ചാണ് നിന്നത്. ഫോര്‍ച്യൂണര്‍ ഇനത്തില്‍ പെട്ട കാറാണ് അപകടമുണ്ടാക്കിയത്.
യുവാവാണ് കാറോടിച്ചിരുന്നത്. സംഭവ സമയത്ത് വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരും ഉപയോക്താക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാഫിക് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






