ഡോ.ഫസല്‍ ഗഫൂറിനെതിരെ നിക്ഷേപ തട്ടിപ്പിന് കേസ്

മലപ്പുറം- മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്)  പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ഐപിസി 420 വകുപ്പ് പ്രകാരം കേസെടുത്തത്. ഫസല്‍ ഗഫൂറിന് പുറമെ മകന്‍ പി.എ.റഹീം, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പി.ഒ.ജെ.ലബ്ബ എന്നിവരും കേസില്‍ പ്രതികളാണ്.
എം.ഇഎസുമായി ചേര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ നിക്ഷേപം സ്വീകരിച്ചെന്നും പിന്നീട് ഓഹരി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ഡോ.സലീം, ഡോ.നാസര്‍ എന്നിവര്‍ പരാതി നല്‍കിയത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ഫസല്‍ ഗഫൂറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Latest News