സുവേന്ദുവിന്റെ രാജി: മമത നേതാക്കളെ കാണുന്നു; സാധാരണ യോഗമെന്ന് ടി.എം.സി

കൊല്‍ക്കത്ത- മമത ബാനര്‍ജി മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടതിനു പിന്നാലെ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു.
അതേമസമയം, വെള്ളിയാഴ്ച ചേരുന്നത് അടിയന്തര യോഗമല്ലെന്നും എല്ലാ വെള്ളിയാഴ്ചയും നടത്താറുള്ള പതിവ് കൂടിക്കാഴ്ചയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. പാര്‍ട്ടി അധ്യക്ഷ വെള്ളിയാഴ്ചകളില്‍ നേതാക്കളെ ബാച്ചുകളായി കാണാറുണ്ടെന്ന് അവര്‍ പറഞ്ഞു.

ആഴ്ചകള്‍ക്കു മുമ്പ് മന്ത്രി പദവി ഉപേക്ഷിച്ച സുവേന്ദു  കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സുവേന്ദുവിനൊപ്പം തൃണമൂല്‍ എംഎല്‍എയും പശ്ചിമ ബര്‍ധമാന്‍ ജില്ലാ പ്രസിഡന്റുമായ ജിതേന്ദ്ര തിവാരിയും പാര്‍ട്ടി വിട്ടു. വരും ദിവസങ്ങളില്‍ ഒരു ഡനനോളം എംഎല്‍എമാരും സംസ്ഥാനത്തുടനീളം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളടക്കം നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുമെന്നുമാണ് റിപോര്‍ട്ടുകള്‍. 50ഓളം തൃണമൂല്‍ എംഎല്‍എമാരുമായും നിരവധി നേതാക്കളുമായും ബന്ധപ്പെട്ടുവരികയാണെന്ന് സുവേന്ദുവിനൊപ്പമുള്ളവര്‍ അവകാശപ്പെടുന്നുണ്ട്.

 

 

Latest News