പനാജി- എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമില്‍ നിരവധി അശ്ലീല സന്ദേശങ്ങളും ഭീഷണികളും അയച്ച കേസില്‍ 12 വയസ്സായ ആണ്‍കുട്ടിയാണ് പ്രതിയെന്ന് ചിഞ്ച്‌വാഡ് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും സമാനമായ സന്ദേശങ്ങള്‍ അയച്ചിരുന്നു.
പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജൂണ്‍ പകുതി മുതലാണ് പെണ്‍കുട്ടിക്ക് അജ്ഞാത ഉപയോക്താവില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയത്.
അശ്ലീല സന്ദേശങ്ങളോടൊപ്പം പെണ്‍കുട്ടിക്കെതിരെ ഭീഷണി സന്ദേശങ്ങളുമുണ്ടായിരുന്നു. രണ്ട് മാസത്തേക്ക് സന്ദേശങ്ങള്‍ നിലച്ചുവെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ആരംഭിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും ഇമെയില്‍ വിലാസത്തിലേക്കും സമാനമായ അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
സൈബര്‍ െ്രെകം സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് 12-കാരനാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ആണ്‍കുട്ടിക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.