വനിതാ സി.ഐ.ഡി ഓഫീസര്‍ സുഹൃത്തിന്റെ വീട്ടില്‍ ജീവനൊടുക്കി

ബംഗളൂരു- നഗരത്തിലെ സി.ഐ.ഡി വനിതാ ഓഫീസറെ സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡി.എസ്.പി റാങ്ക് ഉദ്യോഗസ്ഥ പി.വി ലക്ഷ്മിയാണ് ജീവനൊടുക്കിയത്.  
രാത്രി ഭക്ഷണം കഴിക്കാനായി സുഹൃത്തിന്റെ വീട്ടിലെത്തിയ 33 കാരിയെ മുറിയിലെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
2017 ലാണ് ഇവര്‍ സിഐഡിയില്‍ ചേര്‍ന്നത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലായിരുന്നു ജോലി. കോലാര്‍ ജില്ലയിലെ മസ്തി സ്വദേശിയാണ്. 2012 ല്‍ വിവാഹിതരായ ലക്ഷ്മിയും ഭര്‍ത്താവ് നവീന്‍ കുമാറും തെക്കന്‍ ബംഗളൂരുവിലെ കൊണാനകണ്ടെ ക്രോസിനു സമീപം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഇവര്‍ക്ക് മക്കളില്ല.
ബുധനാഴ്ച രാത്രിയാണ് സുഹൃത്ത് മനോഹറിന്റെ വീട്ടിലെത്തിയത്. പ്രജ്വാള്‍, വസന്ത്, രഞ്ജിത് എന്നിവരും വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് മനോഹര്‍ പറഞ്ഞു. അഞ്ച് പേരും ചേര്‍ന്ന് അത്താഴം കഴിച്ച ശേഷം ലക്ഷ്മി മുറിയില്‍ കയറി വാതിലടച്ചുവെന്നാണ് മനോഹര്‍ നല്‍കുന്ന മൊഴി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News