സേനകള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത് 203 കോടി രൂപ

ന്യൂദല്‍ഹി- കര, വ്യോമ, നാവിക സേനാ വിഭാഗങ്ങള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനയായി നല്‍കിയത് 203.67 കോടി രൂപ. സൈനിക ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളത്തില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. വിവരാവകാശ നിയമ പ്രകാരം സംഭാവന നല്‍കിയ തുക എത്രയാണെന്ന് ചോദിച്ചിരുന്നെങ്കിലും നേരത്തെ കരസേന ഇതിനു മറുപടി നല്‍കിയിരുന്നില്ല. വ്യോമ സേനയും നാവിക സേനയും മറുപടി നല്‍കിയിരുന്നു. 29.18 കോടി രൂപയാണ് വ്യോമ സേനയുടെ സംഭാവന. നാവിക സേന 12.41 കോടി ഓഫീസര്‍മാരുടേുതും നാവികരുടേതുമായും 4.36 കോടി രൂപ സിവിലിയന്‍ ഉദ്യോഗസ്ഥരുടേയും സംഭാവനയായി കാണിച്ചു. കരസേന 157.71 കോടി സംഭവാന നല്‍കിയതായി എഡിജി മാസങ്ങള്‍ക്കു മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയം സംയുക്തമായി സമാഹരിച്ച് 500 കോടിയോളം രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
 

Latest News