Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് അണികൾ നേതാക്കളുടെ കോലം കത്തിച്ചു 

കാസർകോട്-  തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്ത് വന്നപ്പോൾ ചില നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധവും താക്കീതുമായി ലീഗണികൾ.

കാസർകോട് നഗരസഭയിലെ മുൻ വൈസ് ചെയർമാനും, കാസർകോട് മണ്ഡലം മുൻ മുസ്‌ലിം ലീഗ് നേതാവിനെതിരെയാണ് തളങ്കരയിൽ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തി കോലം കത്തിച്ചത്. 

ഉദുമയിൽ മുതിർന്ന മുസ്‌ലിം ലീഗ് നേതാവിന് നേരെയും സമാനമായി പ്രതിഷേധവും കോലം കത്തിക്കലുൾപ്പെടെയുള്ള സംഭവങ്ങൾക്ക് പാർട്ടി സാക്ഷ്യം വഹിച്ചു. മൂന്ന് തവണ മത്സര രംഗത്തുണ്ടായവർ  പിന്മാറണമെന്ന  ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ലംഘിക്കുന്ന നേതാക്കളാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും കൂടെ നിന്ന് കാല് വാരുന്നതെന്നും ലീഗണികൾ പറയുന്നു. ഇത്തരം നേതാക്കൾക്കെതിരെ മുഖം നോക്കാതെ നടപടി പാർട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും അണികൾ പറയുന്നു.

      

Latest News