കാപ്പ, ക്രിമിനല്‍ കേസ് പ്രതിയെ നാടുകടത്തി

കൊച്ചി- കോടനാട് മൂവാറ്റുപുഴ കുറുപ്പംപടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ അഞ്ചോളം കേസുകളിൽ പ്രതിയായ വേങ്ങൂർ വെസ്റ്റ് അകനാട് കുന്നുമ്മേൽ വീട്ടിൽ വിഷ്ണു (24) വിനെ കാപ്പ ചുമത്തി എറണാകുളം റൂറൽ ജില്ലയിൽ നിന്നും നാടുകടത്തി. അടിപിടി, ദേഹോപദ്രവം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, അനധികൃതമായി ആയുധം കൈവശം വെയ്ക്കൽ എന്നീ കേസുകളിലെ പ്രതിയാണ്. അമൽ എന്നയാളെ നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. കുറ്റവാളികൾക്കെതിരെയുള്ള ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റൂറൽ ജില്ലയിൽ ഇതോടെ 24 പേരെ കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. 21 പേരെ ജയിലിൽ അടച്ചു. ഉത്തരവ് ലംഘിച്ച് ഇയാൾ എറണാകുളം റൂറൽ ജില്ലയുടെ പരിധിയിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്    കോടനാട് പോലീസ് സ്റ്റേഷൻ  0484 2649015, ജില്ല സ്പെഷ്യൽ ബ്രാഞ്ച് - 0484 -2623540.  എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

Latest News