Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഡോഗ് സ്‌ക്വാഡ്

നെടുമ്പാശ്ശേരി- അനധികൃത മയക്കുമരുന്ന് കള്ളക്കടത്ത് തടയൽ കൂടുതൽ കാര്യക്ഷമാക്കുവാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഒരു ജോടി ഡോഗ് സ്‌ക്വാഡുകളെ കൂടി നിയോഗിച്ചു. ഇവയുടെ സാന്നിധ്യം അവതരിപ്പിക്കൽ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ കെ ആർ ഉദയ് ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്തു . കോക്കർ സ്പാനിയൽ, ലാബർ ഡോഗ്, റിട്ടയർവർ എന്നി ഇനങ്ങളിൽപെട്ട ഓരോ നയ്ക്കളാണ് പുതിയ ഡോഗ് സ്‌ക്വാഡിൽ ഉള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് വർധിച്ച പശ്ചാത്തലത്തിലാണ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കുവാൻ പുതിയ ഡോഗ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുള്ളത.് മയക്കുമരുന്ന് എത്ര നിഗൂഢമായി ഒളിപ്പിച്ച് വെച്ചാലും കണ്ടെത്തുവാനുള്ള പ്രത്യേക കഴിവ് ഇവയ്ക്ക് ഉണ്ട്. 2013ലാണ് കൊച്ചിൻ കസ്റ്റംസ്  ഒൻപത് സ്‌ക്വാഡ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിയോഗിച്ചത്. ഇതിൽ എട്ട് വയസ് വീതം പ്രായമുള്ള അലക്‌സും സെമനയുമാണ് ഉള്ളത്. റോഷൻ വർഗീസിനും പി എസ് വിനുവിനുമാണ്  ഈ ഡോഗ് സ്‌ക്വാഡുകളുടെ പരിപാലന ചുമതല. ഡോഗ് സ്‌ക്വാഡുകളെ നിയോഗിച്ച ശേഷം 2014, 2015 വർഷങ്ങളിൽ 52 കോടി രൂപയുടെ മയക്കുമരുന്ന് ഇവയുടെ സഹായത്താൽ പിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെയാണ് ഇതുവഴി കുടുക്കുവാൻ കഴിഞ്ഞത്. രണ്ടാമത്തെ ഡോഗ് സ്‌ക്വാഡുകളെ കൂടി കൊണ്ടുവരിക വഴി മയക്കുമരുന്ന് കള്ളക്കടത്ത് പിടിക്കൽ കൂടുതൽ കാര്യക്ഷമമാക്കുവാൻ കഴിയുമെന്ന് പ്രിൻസിപ്പൽ കമ്മീഷണർ പറഞ്ഞു. കൊച്ചി കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫ് സ്വാഗതവും ജോയിന്റ് കമ്മീഷണർ ഡോ. ജെ ഹരീഷ് നന്ദിയും പറഞ്ഞു . കമ്മീഷണർ (ഓഡിറ്റ്) ടി ടിജു, എയർപ്പോർട്ട് ഡയറക്ടർ എ സി കെ നായർ, ഫോറിൻ റീജയണൽ രജിസ്‌ട്രേഷൻ ഓഫീസർ അനൂപ് കൃഷ്ണ, സി ഐ എസ് എഫ് ഡപ്യൂട്ടി കമ്മാണ്ടന്റ് അഭിഷേക് യാദവ്, ജി എസ് ടി ഇന്റലിജൻസ് ജോയിന്റ് ഡയറക്ടർ ജോമ്മി ജെയ്ക്കബ്, കസ്റ്റംസ് പ്രിന്റിവ് ജോയിന്റ് കമ്മീഷണർ എം വസന്ത ജീസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News