Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലാ സീറ്റ് ലക്ഷ്യമിട്ട് ജോസ് പക്ഷം; വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ

കോട്ടയം- തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാലാ സീറ്റ് ലക്ഷ്യമിട്ട് ജോസ് പക്ഷം. എന്നാൽ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ ആവർത്തിച്ചു. പാലാ നിയമസഭാ സീറ്റിനു പരോക്ഷ വാദം ഉന്നയിക്കുകയാണ്  ജോസ് കെ മാണി. കേരള കോൺഗ്രസിന്റെ ശക്തി മുന്നണി തിരിച്ചറിഞ്ഞെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാൽ മണ്ഡലത്തിൽ ജോസ് വിഭാഗത്തിന് വലിയ വിജയം ഉണ്ടാക്കാനായിട്ടില്ലെന്നും എൻസിപി പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പാലാ മണ്ഡലത്തിൽ തനിക്കാണ് ഭൂരിപക്ഷമെന്നും  പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും മാണി സി കാപ്പൻ. പാലാ നിയോജക മണ്ഡലത്തിൽ എൻസിപി മത്സരിക്കുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. തനിക്ക് കിട്ടിയ ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചിട്ടില്ല. 25നുമേൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടില്ല. എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ലീഡ് ചെയ്ത പാർട്ടിക്ക് രണ്ട് സീറ്റാണ് തന്നത്. പക്ഷേ തങ്ങൾ ഇവിടെ ഒൻപതിലും ജയിച്ചു. ഇടതു മുന്നണിയിൽ സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം വന്നു മണിക്കൂറുകൾക്കകം പാലാ നിയമസഭാ സീറ്റ് സംബന്ധിച്ചു അവകാശവാദങ്ങൾ ഉയർന്നിരിക്കുകയാണ്. പാർട്ടി കരുത്തുകാട്ടിയതിന് പിന്നാലെ ജോസ് കെ മാണിയുടെ പ്രതികരണങ്ങൾക്കും മൂർച്ച കൂടിയിട്ടുണ്ട്. നിയമസഭ തെരെഞ്ഞെടുപ്പിൽ അർഹിക്കുന്ന  പ്രാതിനിധ്യം കേരള കോൺഗ്രസിന് ലഭിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി കരുത്തു തെളിയിച്ചെന്നും ജോസ് കെ മാണി ആവർത്തിച്ചു.
ജോസ് കെ മാണിയുടെ വരവ് പാലായ്ക്ക് പുറത്തു ഗുണമുണ്ടാക്കിയെങ്കിലും മിന്നും പ്രകടനം ഒന്നും പാലായിൽ ഉണ്ടായില്ലെന്ന് മാണി സി കാപ്പൻ തുറന്നടിച്ചു. പാലാ ഒരു കാരണവശാലും വിട്ടുനൽകില്ലെന്നും കാപ്പൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വേണ്ടി കോട്ടയത്തു എൻസിപി അവഗണന നേരിട്ടുവെന്നും മാണി സി കാപ്പൻ പറയുന്നു. വിജയാഘോഷങ്ങൾക്കിടയിലും  മധ്യകേരളത്തിൽ കേരള കോൺഗ്രസ്-എൻസിപി പോര് മുറുകുന്നത് എൽഡിഎഫിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായേക്കും.
അതേസമയം നല്ല വിജയം കൈവരിക്കാൻ കഴിഞ്ഞുവെന്നും ഇടുക്കിയിൽ വലിയ മുന്നേറ്റം നടത്താനായെന്നും പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു. അഞ്ചു ജില്ലാ പഞ്ചായത്തിൽ മത്സരിച്ചതിൽ നാലും ജയിച്ചു. കേരളാ കോൺ. നൽകിയ സീറ്റിൽ മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കോട്ടയത്ത്. എന്നിട്ടും കഴിഞ്ഞ തവണത്തേതിനേക്കാൾ ഒരു സീറ്റ് കൂടുതൽ പിടിച്ചു. ഇടുക്കിയിൽ 4ൽ ജോസഫ് വിഭാഗം ജയിച്ചപ്പോൾ ഒരെണ്ണത്തിലാണ് കോൺഗ്രസ് ജയിച്ചത്. തൊടുപുഴയിൽ 12 ൽ പത്തും യു ഡി എഫിന് ഭൂരിപക്ഷമുണ്ട്. 13 ൽ 8 ബ്ലോക്ക് പഞ്ചായത്തും കിട്ടിയിട്ടുണ്ട്.ജോസ് കെ മാണി അവിടെ ജില്ലാ പഞ്ചായത്തിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. കഴിഞ്ഞ തവണ നാലു ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഇത്തവണ ഏഴായി. കെ മുരളീധരന്റെ പ്രസ്താവന മധ്യകേരളത്തിലെ സ്ഥിതി മനസിലാക്കാതെ. ജോസഫ് വിഭാഗത്തിലെ പ്രമുഖരായ നേതാക്കൾ എല്ലാം ജയിച്ചു. ഇടുക്കിയിൽ ക്ഷീണം സംഭവിച്ചു എന്ന വാർത്ത തെറ്റാണ്.് പാലായിൽ കഴിഞ്ഞ രണ്ടിലക്ഷനിലും ഭൂരിപക്ഷമുണ്ടായിരുന്നു.പാലാ നിയോജക മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ മികച്ച വിജയം ജോസഫ് വിഭാഗത്തിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest News