തെരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി വാക്കേറ്റം, ബി.ജെ.പി നേതാവിന് കുത്തേറ്റു

കോഴിക്കോട്- മുക്കത്ത് ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബി.ജെ.പി നേതാവിന് കുത്തേറ്റു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തിരുവമ്പാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനനാണ് കുത്തേറ്റത്. 
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മേൽകമ്മിറ്റിയിൽ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബി.ജെ.പിയുടെ ബൂത്ത് ഏജന്റായിരുന്നു മോഹനൻ. തന്റെ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ലെന്നും അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോൾ ബി.ജെ.പി പ്രവർത്തകർ കുത്തുകയായിരുന്നുവെന്നും മോഹനൻ ആരോപിച്ചു. 
 

Latest News