മലപ്പുറം- നിലമ്പൂർ നഗരസഭയിലെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ടരാജി. ഡി.സി.സി വൈസ് പ്രസിഡന്റ് ബാബു
മോഹന കുറുപ്പ്, ബ്ലോക്ക് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവരാണ് രാജിവെച്ചത്. കോൺഗ്രസ് പശ്ചാത്തലമുള്ള 13 പേരെ ഇടതുമുന്നണിയുടെ സ്ഥാനാർഥികളാക്കി പി.വി അൻവർ നടത്തിയ നീക്കമാണ് നിലമ്പൂരിൽ കോൺഗ്രസിന്റെ തിരിച്ചടിക്ക് കാരണമായത്. ആകെയുള്ള 33 വാർഡുകളിൽ 22ലും എൽ.ഡി.എഫ് വിജയിച്ചു. കോൺഗ്രസിന് ഒൻപത് വാർഡുകളിലാണ് വിജയിക്കാനായത്. ഒരു വാർഡിൽ ബി.ജെ.പിയും വിജയിച്ചു. ലീഗിന് ഒരിടത്തും ജയിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 25 സീറ്റുകൾ ലഭിച്ചിരുന്നു.






