മലപ്പുറം- തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സീറ്റുകളെല്ലാം ഭദ്രമാണ്. തെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യുന്നതിന് മുസ്‌ലിം ലീഗ് യോഗം വൈകാതെ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി വിഷയം അവസാനം വരെ ചർച്ച ചെയ്തത് ദോഷം ചെയ്തുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.