Sorry, you need to enable JavaScript to visit this website.

ഉപയോഗിക്കാത്ത വിസാ ഫീസ്  ഓട്ടോമാറ്റിക് ആയി തിരികെ ലഭിക്കും

റിയാദ് - ഉപയോഗിക്കാതെ കാലാവധി അവസാനിച്ച തൊഴിൽ വിസകളുടെ ഫീസ് ഓട്ടോമാറ്റിക് രീതിയിൽ തിരികെ ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഏത് അക്കൗണ്ടിൽ നിന്നാണോ വിസാ ഫീസ് അടച്ചതെങ്കിൽ അതേ അക്കൗണ്ടിൽ തന്നെ വിസാ ഫീസ് ഓട്ടോമാറ്റിക് ആയി തിരികെ നിക്ഷേപിക്കും. വിസ റദ്ദാക്കുകയോ ഉപയോഗിക്കാതെ കാലാവധി അവസാനിക്കുകയോ ചെയ്താലാണ് ഈ രീതിയിൽ ഓട്ടോമാറ്റിക് ആയി ഫീസ് തിരികെ നൽകുക. 
വിസ റദ്ദാക്കുകയോ ഉപയോഗിക്കാതെ കാലാവധി അവസാനിക്കുകയോ ചെയ്ത് 72 മണിക്കൂർ പിന്നിട്ടിട്ടും ഓട്ടോമാറ്റിക് രീതിയിൽ വിസാ ഫീസ് തിരികെ ലഭിക്കാത്ത പക്ഷം 199099 എന്ന നമ്പറിൽ ബന്ധപ്പെടുകയാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 

Latest News