Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശാരുതിയുടെ ബുള്ളറ്റ് പോലെ ഇരമ്പിയെത്തി വിജയം

കോഴിക്കോട്- ബുള്ളറ്റിന്റെ ഇരമ്പലിന് പിന്നാലെ സ്ഥാനാര്‍ഥി പ്രത്യക്ഷപ്പെടുന്നു, അത്ഭുതാദരവുകളോടെ വോട്ടര്‍മാര്‍. യുവ സ്ഥാനാര്‍ഥിക്ക് നല്‍കിയ വാക്ക് അവര്‍ തെറ്റിച്ചില്ല. വിജയം ഒപ്പമെത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൈക്കില്‍ എത്തി വോട്ടു തേടിയതിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ ശാരുതി.പി കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്്. 961 വോട്ടുകളാണ് സ്വന്തമാക്കിയത്. യുവാക്കളെവച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാനിറങ്ങിയ എല്‍.ഡി.എഫിന്റെ പുതുമുഖങ്ങളില്‍ ഒന്നായിരുന്നു ശാരുതി.

ബൈക്കില്‍ വോട്ടു തേടുന്ന ശാരികയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു. തന്റെ ബൈക്കില്‍ ഓരോ വീടുകളിലും എത്തിയാണ് ശാരിക വോട്ടു തേടിയത്. കോവിഡ് കാലത്തും പ്രളയകാലത്തും വാര്‍ഡില്‍ സജീവമായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു ഈ എല്‍.എല്‍.ബി വിദ്യാര്‍ഥിനി.

 

Latest News