പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി ഇനി പ്രായം കുറഞ്ഞ മെമ്പര്‍

പത്തനംതിട്ട- സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി ഇന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പര്‍. 21 വയസ്സു തികയാന്‍ കാത്തിരുന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് വെറുതെയായില്ലെന്ന സന്തോഷത്തിലാണ് രേഷ്മ.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ രേഷ്മ മറിയം റോയി സിപിഎമ്മിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ സീറ്റാണ്  തിരികെ നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ഊട്ടുപാറയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ്. 450 വോട്ടുകള്‍ നേടിയ രേഷ്മ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സുജാത മോഹനെ 70 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19. രണ്ടു ദിവസത്തിനു മുന്‍പ് തിരഞ്ഞടുപ്പ് വിജ്ഞാപനം വന്നിരുന്നെങ്കില്‍ രേഷ്മക്ക് മത്സരിക്കാന്‍ കഴിയില്ലായിരുന്നു.

എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐയുടെ ജില്ലാ കമ്മറ്റി ആംഗവുമായിരുന്നു ഇരുപത്തിയൊന്നുകാരി. കോന്നി വി.എന്‍.എസ് കോളജില്‍ നിന്ന്  ബി.ബി.എ നേടി പുറത്തിറങ്ങിയ ഉടനെയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.

 

Latest News