കോഴിത്തൂവലും ഭക്ഷണമാകും; പോഷക സമൃദ്ധമെന്ന് ഗവേഷകന്‍

ബാങ്കോക്ക്- കോഴിത്തൂവലുകളില്‍നിന്ന് പോഷകം വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തായ്‌ലന്‍ഡില്‍ ഒരു ഗവേഷകന്‍.

ലണ്ടനില്‍ പഠിക്കുമ്പോഴാണ് സോറാവുത്ത് കിറ്റിബന്തോണ്‍ എന്ന 30 കാരന്‍ കോഴിത്തൂവലിലെ സാധ്യതകള്‍ കണ്ടെത്തിയത്.

റീസൈക്കിള്‍ ചെയ്യുന്നതിനായി പുതിയ മാലിന്യങ്ങള്‍ തേടവേയാണ്  ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ചിക്കന്‍ തൂവലുകള്‍ ഉപേക്ഷിക്കുന്നതിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു.

തൂവലുകളില്‍ കാണപ്പെടുന്ന പോഷക ഘടകത്തെ പൊടിയായി മാറ്റുന്നതിനെ കുറിച്ചുള്ള ഗവേഷണം തുടരുന്നതിന് ധനസഹായം തേടുകയാണ് അദ്ദേഹം ഇപ്പോള്‍. കോഴിത്തൂവല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാക്കി മാറ്റാമെന്നാണ് അവകാശവാദം.

ഓരോ വര്‍ഷവും യൂറോപ്പില്‍ മാത്രം 23 ലക്ഷം ടണ്‍ തൂവലുകള്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്ന് സോറാവുത്ത് കണക്കാക്കുന്നു.

ഏഷ്യയില്‍ പൊതുവെ ഉയര്‍ന്ന കോഴി ഉപഭോഗം ഉള്ളതിനാല്‍ ഈ പ്രദേശത്തും വന്‍തോതില്‍  3തൂവല്‍  ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം കരുതുന്നു.

 

Latest News