കോവിഡ് വാക്‌സിൻ; സൗദിയിൽ ഒറ്റദിവസം രജിസ്റ്റർ ചെയ്തത് ഒരു ലക്ഷം പേർ

റിയാദ് -സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ വിതരണം മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. മന്ത്രാലയത്തിന്റെ സിഹതീ ആപിൽ ഇപ്പോഴും രജിസ്‌ട്രേഷൻ നടന്നുവരികയാണ്. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് ആപ്ലിക്കേഷനിൽ വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്തത്. വാക്‌സിൻ എല്ലാവർക്കും നൽകുന്നതോടെ കോവിഡ് പൂർണമായി ഇല്ലാതാകും. രോഗം ഇല്ലാതായാൽ മാത്രമേ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
 

Latest News