Sorry, you need to enable JavaScript to visit this website.
Friday , February   26, 2021
Friday , February   26, 2021

എക്കൗണ്ടിംഗ്, ഐ.ടി, എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവത്കരിക്കും

റിയാദ് -എകൗണ്ടിംഗ്, ഐടി, ടെലികോം, എഞ്ചിനീയറിംഗ് പ്രൊഫഷനുകൾ അടുത്ത വർഷം സ്വദേശിവത്കരിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഈ മേഖലകളിൽ സ്വദേശികളെ നിയമിച്ചാൽ തൊഴിലില്ലായ്മ നിരക്ക് കുറക്കാനാകുമെന്നും നിരവധി തൊഴിൽ രഹിതരായ ബിരുദധാരികൾ സൗദിയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം മന്ത്രാലയം നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ 115000 സൗദികൾക്ക് തൊഴിൽ ലഭിച്ചു. 2020ൽ ഫാർമസി, എഞ്ചിനീയറിംഗ്, ഡെന്റൽ മേഖലയും ഒമ്പത് വാണിജ്യമേഖലകളിൽ 70 ശതമാനവും സൗദിവത്കരണം നടത്തിയിരുന്നു.
 

Latest News