സൗദിയില്‍ കോവിഡ് വാക്‌സിന്‍ എത്തി

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിനുമായി ആദ്യ വിമാനം എത്തിയതായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഇന്ന് രാവിലെയാണ് റിയാദ് വിമാനത്താവളത്തില്‍ വാക്‌സിന്‍ എത്തിയത്. കൂടുതല്‍ വാക്‌സിനുകള്‍ എത്തുന്നതോടെ സൗദിയില്‍ കോവിഡ് ഇല്ലാതാകും. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികളാണ് ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. കോവിഡിനെ പ്രതിരോധിക്കാന്‍ അസാധാരണമായ തീരുമാനങ്ങളാണ് സൗദി അറേബ്യ എടുത്തത്. വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനക്രമനുസരിച്ച് ഷെഡ്യൂള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest News