ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് ഏഴ് മരണം, 25 പേര്‍ക്ക് പരിക്ക്

സംഭാല്‍- ഉത്തര്‍പ്രദേശില്‍ ബസ് ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യു.പിയിലെ സംഭാല്‍ ജില്ലയിലാണ് അപകടം. മഞ്ഞ് കാരണം കാഴ്ച മങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
ബസില്‍ കുടുങ്ങിക്കടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തതെന്ന് സംഭാല്‍ എസ്.പി ചക്രേശ് മിശ്ര പറഞ്ഞു. പലരുടേയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്.

 

Latest News