തലശ്ശേരി- വർഷങ്ങളായി സി.പി.എം കുത്തകയാക്കി ഭരണം നിലനിർത്തിയിരുന്ന ഇടതുപക്ഷത്തിന് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഭരണം തുലാസിലായി. 15 സീറ്റുള്ള ഗ്രാമ പഞ്ചായത്തിൽ ഇത്തവണ ആറ് സീറ്റ് കൊണ്ട് സി.പി.എമ്മിന് തൃപ്തിപ്പെടേണ്ടി വന്നു. ഇവിടെ അഞ്ച് സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എസ്.ഡി.പി.ഐ നടാടെ നാല് സീറ്റ് നേടി. ഇതോടെ ഭരണം സി.പി.എമ്മിന് കീറാമുട്ടിയായി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 13 സീറ്റുകൾ നേടാനായിരുന്നു. കോൺഗ്രസിനും മുസ്്‌ലിം ലീഗിനും ഒരു സീറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂ. വാർഡ്, 1,2, 11,15 എന്നീ വാർഡുകളിലാണ് എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്നത.് വാർഡ് 3,4,6,7,13,14 എന്നീ സീറ്റുകളാണ് എൽ.ഡി.എഫിന് വിജയിക്കാനായത.് വാർഡ് 5 , 8,9,10,12 എന്നീ വാർഡുകളാണ് യു.ഡി.എഫ് കരസ്ഥമാക്കിയത.് വനിതാ സംവരണമാണ് ഇത്തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം.