തലശ്ശേരി- കതിരൂർ ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിൽ 18 ഉും നേടി എൽ.ഡി.എഫ് കുത്തക നിലനിർത്തി. 16 സീറ്റിൽ സി.പി.എമ്മും രണ്ട് സീറ്റിൽ സി.പി.ഐയുമാണ് വിജയം കൊയ്തത്. ന്യൂമാഹി ഗ്രാമ പഞ്ചായത്തിൽ നാടാടെ ബി.ജെ.പി അക്കൗണ്ട് തുറന്നു. പെരുമുണ്ടേരി വാർഡിൽ നിന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി കെ.പി രഞ്ജിനി വിജയം കൊയ്തു. 13 സീറ്റുള്ള പഞ്ചായത്തിൽ 9 സീറ്റ് എൽ.ഡി.എഫ് നേടി. മൂന്ന് സീറ്റുകൾ യു.ഡി.എഫിന് ലഭിച്ചു. കുറിച്ചിയിൽ, പെരുമുണ്ടേരി, പെരിങ്ങാടി വാർഡുകളാണ് യു.ഡി.എഫിന് വിജയിക്കാനായത.്
എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിൽ 15 സീറ്റുകളിൽ 15 ഉും നേടി എൽ.ഡി..എഫ് മേൽക്കൈ നേടി. അരങ്ങേറ്റ്പറമ്പ് വാർഡിൽ മത്സരിച്ച കോൺഗ്രസിലെ സുശീൽ ചന്ദ്രോത്തിന് മാത്രമാണ് ഇവിടെ വിജയിക്കാനായ യു.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണയും കോൺഗ്രസിന് ഒരു സീറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂ.






