Sorry, you need to enable JavaScript to visit this website.

മകള്‍ ഖത്തറില്‍ സ്‌പോണ്‍സറുടെ തടവില്‍; രണ്ട് സ്ത്രീകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി

ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ഗ്രീന്‍വേസ് റോഡിലുള്ള വസതിക്ക് സമീപം രണ്ട് സ്ത്രീകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുചെന്ദൂരിലെ കൃഷ്ണമ്മാള്‍ (70), മകള്‍ ജയമീനമ്പിക (35) എന്നിവരാണ്  ആത്മഹത്യക്ക് ശ്രമിച്ചത്.

ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ തടയുകയായിരുന്നു.

കൃഷ്ണമ്മാൡന്റ മൂത്ത മകള്‍ ഷണ്‍മുഖസുന്ദരി ഖത്തറിലെ തൊഴിലുടമയുടെ കസ്റ്റഡിയിലാണെന്നും ഇവരെ രക്ഷപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കാന്‍ അനുവദിക്കാത്തതിനാലാണ്  ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇരുവരെയും സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതായി പോലീസ് പറഞ്ഞു.

 

Latest News