ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആറു മാസത്തിനകം വേണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം

ന്യൂദല്‍ഹി- അഴിമതി ആരോപണം നേരിടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാ അച്ചടക്ക നടപടികള്‍ ആറു മാസത്തിനകം തീര്‍പ്പാക്കണമെന്ന് കേന്ദ്ര വിജിസന്‍സ് കമ്മീഷന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അനാവശ്യ കാലതാമസം നേരിടുന്നുവെന്നും കണ്ടതിനെ തുടര്‍ന്നാണിത്. അനാവശ്യ കാലതാമസം കൂടുതല്‍ നിയമ വ്യവഹാരങ്ങളിലേക്കു നീങ്ങുകയും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പീഡനങ്ങള്‍ക്കിരയാകുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുമെന്നും വിജിലന്‍സ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കമ്മീഷന്‍ തിങ്കളാഴ്്ചയാണ് ഉത്തരവിറക്കിയത്. അഴിതമി കേസുകളില്‍ അന്വേഷണം പ്രഖ്യാപിച്ച തീയതി തൊട്ട് ആറു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. അപ്രതീക്ഷിത കാരണങ്ങളാല്‍ ആവശ്യമെങ്കില്‍ അധികമായി ഒരു മാസം കൂടി അനുവദിക്കാം. ആറു മാസമെന്ന സമയപരിധി കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാര്‍ വകുപ്പുകളോയും സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.


 

Latest News