കാന്‍പൂര്‍- സുഹൃത്തിനെ പാര്‍ട്ടിക്കായി വിളിച്ചു വരുത്തി ലഹരി നല്‍കി മയക്കിയ ശേഷം റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേണല്‍ നീരജ് ഘലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടുന്നതിനു മുമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം മുങ്ങിയ കേണലിന്റെ മൊബൈല്‍ ലൊക്കേഷന്‍ തിങ്കളാഴ്ച ഓഫീസേഴ്‌സ് മെസിനു സമീപത്തായി കാണിച്ചിരുന്നു. എന്നാല്‍ പിടികൂടാനായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കേണലിന്റെ മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഓഫീസേഴ്‌സ് മെസില്‍ വച്ചാണ് വിദേശ യുവതിയെ കേണല്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഞായറാഴ്ച പോലീസ് കേണലിനെതിരെ കുറ്റംചുമത്തി കേസെടുത്തിരുന്നു.