റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മുഖ്യാതിഥി

ന്യൂദല്‍ഹി- അടുത്ത മാസം റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെന്നും റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റാബ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ 27 ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോറിസ് ജോണ്‍സനെ ഔദ്യോഗികമായി ക്ഷണിച്ചത്. യു.കെ ആതിഥേയരാകുന്ന അടുത്ത വര്‍ഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോഡിയേയും ക്ഷണിച്ചിരുന്നു.

 

Latest News