Sorry, you need to enable JavaScript to visit this website.

ഗെയിൽ വിരുദ്ധ സമരം അനാവശ്യം, വികസനം വരില്ലെന്നും മന്ത്രി ജലീൽ

മലപ്പുറം- ഗെയിൽ വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് തദ്ദേശവകുപ്പ് മന്ത്രി കെ.ടി ജലീൽ. മലപ്പുറത്ത് പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.  സാധാരണ വാട്ടർ പൈപ്പ് ലൈൻ കടന്നുപോകുമ്പോഴും വലിയ നിർമാണ പ്രവർത്തികളൊന്നും ആ സ്ഥലത്ത് നടക്കാറില്ലെന്നും ഗെയിലിന്റെ കാര്യത്തിലും അതാണ് സംഭവിക്കുകയെന്നും കെ.ടി ജലീൽ പറഞ്ഞു. പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് മാർക്കറ്റ് വിലയും അൻപത് ശതമാനം നഷ്ടപരിഹാരവും നൽകുന്നുണ്ട്. വലിയ വേരുകളിറങ്ങാത്ത മരങ്ങളെല്ലാം കൃഷി ചെയ്യാം. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്ലാത്തത് എല്ലാം നടക്കും. ഇത് നല്ല ഓഫറാണ്. സ്ഥലമുടമകൾക്കും ഇത് നല്ല ഓഫറാണ്. 
ഈ നില തുടർന്നാൽ ഒരു സർക്കാറിന്റെ കാലത്തും വികസനം വരില്ല. എല്ലാവർക്കും എല്ലാ സൗകര്യവും വേണം. ആകാശത്തുകൂടി പൊയ്‌ക്കോട്ടെ എന്നാണ്. വിമാനം പോകുന്നത് പോകുന്നത് തടുക്കാൻ കഴിയാഞ്ഞിട്ടാണ്. മഹല്ല് കമ്മിറ്റിയുടെ അനുവാദമില്ലാതെ എങ്ങിനെയാണ് വിമാനം പള്ളിപറമ്പിന് മുകളിലൂടെ പോകുക എന്നൊക്കെ നമ്മൾ ചോദിക്കും. അതിന് രക്ഷയില്ലാത്തത് കൊണ്ടാണ് നമ്മളത് ചെയ്യാത്തതെന്നും ഡോ. കെ.ടി ജലീൽ പറഞ്ഞു.

വീഡിയോ കടപപാട് -എം.സി.വിന്യൂസ്

Latest News