ന്യൂദല്‍ഹി- രാജ്യത്ത് കൊറോണ വൈറസിനെതിരായ വാക്‌സിനേഷന്‍ ആരംഭിച്ചല്‍ വിപരീത ഫലങ്ങളും പ്രതീക്ഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
പ്രതിരോധ വാക്‌സിന്‍ ആരംഭിച്ച രാജ്യങ്ങളില്‍ വിപരീത ഫലങ്ങള്‍ പ്രകടമായ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടനില്‍ വാക്‌സിനേഷന്‍ ആരംഭിച്ച ആദ്യദിവസം തന്നെ വിപരീത ഫലം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതികൂലാവസ്ഥ കൂടി പ്രതീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ നേരത്തെ തന്നെ അലര്‍ജിയുള്ള രണ്ട് ആരോഗ്യ പ്രവര്‍ത്തകരിലാണ് വാക്‌സിനേഷന്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ പ്രകടമായത്. കൈകളില്‍ വീക്കം ഛര്‍ദി വരെ ഇവരെ ബാധിച്ചിരുന്നു.






