മധ്യപ്രദേശില്‍ 10,12 ക്ലാസുകള്‍ 18 മുതല്‍ തുടങ്ങുന്നു

ഭോപ്പാല്‍- മധ്യപ്രദേശില്‍ 10, 12 റഗുലര്‍ ക്ലാസുകള്‍ ഈ മാസം 18 ന് പുനരാരംഭിക്കുന്നു. ബോര്‍ഡ് പരീക്ഷകള്‍ യഥാസയമം നടക്കുമെന്ന കണക്കുകൂട്ടലിലാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സി.ബി.എസ്.ഇ 10,12 ക്ലാസുകളില്‍ എഴുത്തു പരീക്ഷ തന്നെ നടത്തുമെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോവിഡ് വ്യാപനത്തിനെതിരായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും റഗുലര്‍ ക്ലാസുകള്‍ തുടങ്ങുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News